കോട്ടയം: ശബരിമല ദർശനത്തിന് കോട്ടയം റെയിൽവേസ്റ്റേഷനിൽ വന്നിറങ്ങിയ ആറ് യുവതികളെ പോലീസ് തടഞ്ഞു. ശബരിമലയിലെ സാഹചര്യങ്ങൾ വിശദീകരിച്ചതിനെത്തുടർന്ന് ഇവർ യാത്ര ഉപേക്ഷിച്ചു. ആന്ധ്രയിൽനിന്നുള്ള യുവതികൾ ഉൾപ്പെടുന്ന തീർഥാടകർ രണ്ടുസംഘങ്ങളായാണ് എത്തിയത്.വെള്ളിയാഴ്ച പുലർച്ചെയാണ് ഇരുസംഘവും കോട്ടയം റെയിൽവേസ്റ്റേഷനിലെത്തിയത്.പ്രതിഷേധക്കാർ എത്തിയെങ്കിലും യുവതികൾ ശബരിമലയ്ക്ക് പോകില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് മടങ്ങി.
2018-11-24

