ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാദുവാനില്‍ ദളിത് കര്‍ഷകനു നേരെ ഉയര്‍ന്ന ജാതിക്കാരുടെ ആക്രമണം. ഉന്നത ജാതിക്കാരുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് നടത്താന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കര്‍ഷകനെ ക്രൂരമായി മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. സീതാറാം വാല്‍മീകി എന്ന ചെറുകിട കര്‍ഷകനാണ് ഈ ദുരനുഭവം ഉണ്ടായത്.

സീതാറാം ഉന്നത ജാതിക്കാരുടെ കൃഷിയിടത്തില്‍ കൊയ്ത്ത് നടത്താന്‍ വിസമ്മതിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. സീതാറാമിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ച ഉയര്‍ന്ന ജാതിക്കാര്‍ മൂത്രം കുടിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. സീതാറാമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് സിങ്, വിക്രം സിങ്, സോംപാല്‍ സിങ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *