പന്തളം കൊട്ടാരം അയ്യപ്പ നിര്‍വ്വാഹക സംഘം അരവണയും അപ്പവും നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായും, ഇത് വിറ്റ് കിട്ടുന്ന കാശ് സുപ്രീം കോടതിയില്‍ ആചാര സംരക്ഷണത്തിന് നല്‍കിയ കേസിലേക്കായുള്ള ചെലവിന് ഉപയോഗിക്കുമെന്നുമുള്ള തരത്തില്‍ സന്ദേശങ്ങള്‍ വാട്സാപ്പില്‍ വ്യാജ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നു പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം അറിയിച്ചു,സന്ദേശത്തിന്റെ ഉറവിടമോ, സത്യാവസ്ഥയോ തേടാതെ ഇത് മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അവാസ്തവമാണെന്ന് പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം പറഞു.
2018-11-27

