താമരശ്ശേരി: വിവാഹ വീട്ടില്‍ നിന്നും മടങ്ങുന്ന വഴി ദമ്പതിമാര്‍ക്കു നേരെ സദാചാരഗുണ്ടാ ആക്രമണം. പുതുപ്പാടി കല്ലാനോട് സ്വദേശികള്‍ക്കാണ് ദുരനുഭവമുണ്ടായത്.സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഗ്ലാഡ്‌സണ്‍, ഫിറോസ്, മുസമ്മില്‍, കുട്ടാപ്പിയെന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. സംഭവസമയത്ത് ദമ്പതിമാരുടെ സുഹൃത്തിന്റെ കുട്ടിയും ഒപ്പമുണ്ടായിരുന്നു. റോഡരികില്‍ നിറുത്തിയിട്ട കാറില്‍ കുഞ്ഞിനോടൊപ്പമിരിക്കുമ്പോള്‍ ഇവര്‍ക്കുനേരെ ആക്രമണം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ഭര്‍ത്താവിനെ മര്‍ദ്ദിച്ചതായും തന്റെ കൈയില്‍ കടന്നു പിടിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
2018-11-27
