കോഴിക്കോട്: ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വേദനരഹിത ലേസര്‍ സര്‍ജറി യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. വേരിക്കോസ് വെയിന്‍, പൈല്‍സ്, ഫിസ്റ്റുല തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ ഏറെ പ്രയോജനപ്രദമാണ് ലേസര്‍ സര്‍ജറി യൂണിറ്റ്.ആസ്റ്റര്‍ മിംസിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലുള്ള ലേസര്‍ യൂണിറ്റില്‍ ഏറ്റവും ആധുനികമായ ലാസോട്രോണിക്‌സ് 1470 എന്‍എം ലേസര്‍ ഡയോഡ് മെഷീനാണ് സജ്ജമാക്കിയിരിക്കുന്നത്.ആസ്റ്റര്‍ മിംസ് ജനറല്‍ സര്‍ജറി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. റോജന്‍ കുരുവിള, സീനിയര്‍ കണ്‍സള്‍ട്ടന്റുമാരായ ഡോ. രാജന്‍ പി, ഡോ. സാജന്‍ പി, ഡോ. വി.സി. സുഭാഷ് എന്നിവരുടെ നേതൃത്വത്തിലായിരിക്കും പുതിയ ലേസര്‍ സര്‍ജറി യൂണിറ്റ് പ്രവര്‍ത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *