ചിത്തിര ആട്ട സമയത്ത് വത്സൻ തില്ലങ്കേരിക്ക് മൈക്ക് നൽകിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധക്കാരെ ശാന്തരാക്കാനായിരുന്നു പൊലീസിന്‍റെ നപടിയെന്ന് മുഖ്യമന്ത്രി സഭയില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.ശബരിമലയില്‍ ദര്‍ശനത്തിനായി 52 വയസ്സുള്ള സ്ത്രീ വന്നപ്പോൾ, യുവതി എന്നാരോപിച്ച് പ്രതിഷേധം അക്രമാസക്തമായി. അവരെ ആക്രമിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനായി അവരിലൊരാൾക്ക് മൈക്ക് നൽകി പ്രതിഷേധക്കാരനെ ശാന്തരാക്കുവാന്‍ ആവശ്യപ്പെട്ടു. അടിയന്തര ഘട്ടത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായിരുന്നു ഇതെന്നും സഭയില്‍ അനിൽ അക്കരയുടെ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *