കോഴിക്കോട്: സി.കെ.ജാനുവിന്റെ പാര്‍ട്ടി ജനാധിപത്യ രാഷ്ട്രീയ സഭ എല്‍.ഡി.എഫിലേക്ക് ചേക്കേറുന്നു. കോഴിക്കോട് വച്ച്‌ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന നേതൃയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പണ്ട് ഇടതുപക്ഷ പാ‌ര്‍ട്ടികളിലെ നോതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. അവരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നിലപാടാണ് ഉണ്ടായത്. ഇനി എന്‍.ഡി.എയിലേക്ക് തിരിച്ചുപോക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളിലായി എല്‍.ഡി.എഫ്. പ്രവേശനം സംബന്ധിച്ച്‌ മന്ത്രി എ.കെ.ബാലന്‍ സി.പി.എെ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവരുമായി ജാനു ചര്‍ച്ച നടത്തിയിരുന്നു. ഇതിലൂടെ പ്രവേശനത്തിന് അനുകൂലമായ തീരുമാനം ലഭിച്ചതായാണ് സൂചന.യു.ഡി.എഫുമായി യാതൊരുവിധ ച‌‌ര്‍ച്ചയും നടത്തിയിട്ടിയില്ലെന്ന് ജാനു വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *