പെരുമ്പാവൂരിൽ മൂന്ന് ബോഡോ തീവ്രവാദികള്‍ പോലീസ് പിടിയിലായി. നിരോധിത സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോ ലാന്‍ഡില്‍ ഉള്‍പെട്ട ഇവരെ പെരുമ്പാവൂർ പൊലീസാണ് പിടികൂടിയത്. അസം പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്ബാവൂര്‍ മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് കമ്ബനി വളഞ്ഞാണ് ഇവരെ പിടികൂടിയത്.
ഇവര്‍ക്കെതിരെ യുഎപിഎ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ഇവരില്‍ നിന്നും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *