വടക്കാഞ്ചേരി: ശബരിമലയിൽ യുവതികൾ പ്രവേശിയ്ക്കുന്നതിനെതിരേ വാട്ട്സപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ടതിന് കൊട്ടേക്കാട് കുറ്റൂരിൽ ദളിത് കുടുംബത്തെ ഊരുവിലക്കിയതായി ആരോപണം. സി.പി.ഐ.എം അനുഭാവിയുടെ വീട്ടിൽ വാടകയക്ക് താമസിച്ചിരുന്ന യുവ ദമ്പതികളെ ഇറക്കി വിട്ടതായും ദമ്പതികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തന്നെ അതിക്രൂരമായി മർദ്ദിച്ചതായും, മുഖത്തേക്ക് തുപ്പിയതായും സുധികൃഷ്ണ ദമ്പതികൾ ആരോപിച്ചു.ബി.ജെപി ജില്ലാ പ്രസിഡൻ്റ്: എ.നാഗേഷ്, അഡ്വ.അനീഷ് കുമാർ, എന്നിവരോടൊപ്പം ബി.ജെ.പി ജില്ലാ ഓഫീസിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു ആരോപണം. ദമ്പതികളുടെ ആരോപണത്തിൽ സി.പി.ഐ.എം ജില്ലാ നേതൃത്വം മറുപടി പറയണമെന്നും എ. നാഗേഷ് ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *