വടക്കാഞ്ചേരി: വടക്കാഞ്ചേരി പോലീസിന് നാണക്കേട് സമ്മാനിച്ച് വീണ്ടും നഗരഹൃദയത്തിൽ തസ്ക്കര ശല്ല്യം . പോലീസ് സ്റ്റേഷന് തൊട്ടു സമീപമാണ് മോക്ഷണശ്രമങ്ങളെല്ലാം നടന്നിട്ടുള്ളത് എന്നതുകൊണ്ടുതന്നെ പോലീസ് ഉദ്യോഗസ്ഥർക്ക് സൃഷ്ടിച്ചിരിക്കുന്ന തലവേദന ചില്ലറയല്ല. വ്യാഴാഴ്ച അർദ്ധരാത്രിയിലാണ് മോക്ഷണശ്രമം നടന്നിട്ടുള്ളതെന്ന് കരുതുന്നു. വടക്കാഞ്ചേരി ഹയർ സെക്കൻഡറി സ്കൂൾ, ബോയ്സ് എൽ.പി.സ്ക്കൂൾ, അങ്കണവാടി, കുടുംബശ്രീ വനിതാ കാൻ്റിൻ, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലാണ് മോക്ഷണ ശ്രമം നടന്നിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ഹയർ സെക്കൻഡറി സ്കൂൾ തുറക്കാനെത്തിയ ആയ യാ ണ് പൂട്ട് തകർത്തിട്ടുള്ളത് ശ്രദ്ധയിൽപ്പെട്ടത് ‘ ഓഫീസ് റൂമിനുള്ളിൽ നിന്ന് കാര്യമായി ഒന്നും പോയിട്ടില്ലായെങ്കിലും, പാലിയേറ്റീവ് കെയർ സഹായപ്പെട്ടിയിൽ നിക്ഷേപിച്ചിരുന്ന രൂപ നഷപ്പെട്ടിട്ടുണ്ട്. ബോയ്സ് എൽ.പി.സ്കൂളിലേയും പൂട്ട് തകർത്ത നിലയിൽ കണ്ടെത്തി. ഒന്നും മോഷണം പോയിട്ടില്ല. കുടുംബശ്രീ വനിതാ കാൻ്റിനിൽ നിന്ന് ചില്ലറയായി നീക്കിവച്ചിരുന്ന 200 രൂപയോളം നഷ്ടപ്പെടുകയും, ആറോളം കോഴിമുട്ടകൾ പൊട്ടിച്ച് കഴിച്ച നിലയിലും, കഴിഞ്ഞ ദിവസം വാങ്ങി വച്ചിരുന്ന പച്ച മീൻ നഷ്ടപ്പെട്ടതായും, സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലും കണ്ടെത്തി. വടക്കാഞ്ചേരി പോലീസിൽ വിവരം അറിയിച്ചതിനേത്തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും പരിശോധന നടത്തി. അന്വേഷണം ആരംഭിച്ചു.

Report: Sindoora Nair

 

Leave a Reply

Your email address will not be published. Required fields are marked *