ബന്ധുനിയമന വിവാദത്തില്‍  മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍  മന്ത്രി കെ ടി ജലീലിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമ സഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നോട്ടീസ് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ജലീലിനെ പിന്തുണച്ചത്. കെ ടി അദീബന്‍റെ നിയമനത്തിന് സമാനമായ നിയമനം യുഡിഎഫിന്‍റെ കാലത്തും നടന്നിട്ടുണ്ട്. നിങ്ങളുടെ കാലത്തെ രീതികളല്ല ഇപ്പോഴെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി മറുപടി ആരംഭിച്ചത്.ഫൈസല്‍ മുനീറിന്‍റെ നിയമനം ഇത്തരത്തിലായിരുന്നു. യുപി സ്കൂള്‍ അധ്യാപകനെ വിസിയായി നിയമിക്കാന്‍ യുഡിഎഫ് ശ്രമിച്ചിട്ടുണ്ടെന്നും യുഡിഎഫ് ഇതുവരെ നടത്തിയ ബന്ധുനിയമന അഴിമതിയുടെ മൊത്തം വിവരങ്ങളും തന്‍റെ കൈയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബന്ധു നിയമന വിവാദത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രി ജിലീലിനെ പിന്തുണച്ച് സംസാരിക്കുന്നത്.  പ്രതിപക്ഷത്ത് നിന്നും കെ മുരളീധരന്‍ എംഎല്‍എയാണ് അടിയന്തര പ്രമേയത്തിന്  നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *