തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വാക്കൗട്ട് പ്രസംഗത്തിന് ശേഷം പ്രതിപക്ഷം ഇറങ്ങിപ്പോയതിന് പിന്നാലെ നിയമസഭയില്‍ അവിചാരിത സംഭവങ്ങള്‍. 12 വര്‍ഷമായി താന്‍ നിയമസഭയിലുണ്ടെന്നും തനിക്ക് തെറ്റ് പറ്റിയെന്ന് തെളിയിച്ചാല്‍, തന്‍റെ പൊതു പ്രവര്‍ത്തനം നിര്‍ത്തുമെന്നും മന്ത്രി കെ ടി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ ഇ പി ജയരാജന് ഒരു നീതിയും ജലീലിന് മറ്റൊരു നീതിയും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന പ്രതിപക്ഷം ആരോപിച്ചു. കള്ളം കൊണ്ടൊരു ചീട്ടു കൊട്ടാരം ആണ് ജലീൽ ഉണ്ടാക്കിയത്. അദീബ് അടുത്ത ബന്ധുവല്ലെന്ന് പറയുന്ന കെ ടി ജലീല്‍, സ്വന്തം അച്ഛനെ തന്നെ മാറ്റി പറയാന്‍ സാധ്യതയുണ്ടെന്ന് എം കെ മുനീര്‍ ആരോപിച്ചു.എം കെ മുനീര്‍, കെ ടി ജലീലിനെ കടന്നാക്രമിച്ചത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഭരണപക്ഷം പ്രതിപക്ഷത്തിന് നേര്‍ക്കുനേര്‍ വരുന്ന സന്ദര്‍ഭമുണ്ടായി. ഭരണപക്ഷം എംഎല്‍എമാര്‍ നടുത്തളത്തിലേക്കിറങ്ങി പ്രതിഷേധിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *