തന്ത്രിമാരുടെ ചൈതന്യം നിർണ്ണയിക്കാനുള്ള ചുമതല മന്ത്രി സുധാകരനെ ഏൽപ്പിച്ച വിവരം അറിഞ്ഞില്ലെന്ന് അഖില കേരള തന്ത്രി സമാജം.തന്ത്രിമാർക്കെതിരെ സുധാകരൻ നടത്തിയ പ്രസ്താവന വഹിക്കുന്ന പദവിയ്ക്ക് ചേരാത്തതാണെന്നും സമാജം ചൂണ്ടിക്കാട്ടി.ക്ഷേത്രാചാരങ്ങളെയും,സംസ്ക്കാരത്തെയും ബോധപൂർവ്വം തകർക്കാനാണ് സുധാകരൻ ശ്രമിക്കുന്നതെന്നും സമാജം ഭാരവാഹികൾ പറഞ്ഞു. ശബരിമലയിലെ കഴുതകള്‍ക്കുള്ള ചൈതന്യം പോലും തന്ത്രിമാർക്കില്ലെന്നും, ഇത് ഭക്തജനങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും സുധാകരന്‍ പറഞ്ഞിരുന്നു.
2018-12-04
