കൊച്ചി: ഐഎസ് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഫ്രഞ്ച് പൊലീസ് സംഘം കേരളത്തിലെത്തി. പാരീസ് ആക്രമണം അന്വേഷിക്കുന്ന പൊലീസ് സംഘമാണ് കൊച്ചിയിലെത്തിയത്. കനകമല കേസില്‍ അറസ്റ്റിലായ സുബ്ഹാനി ഹാജ മൊയ്തീനെ സംഘം തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യും. പാരീസ് ആക്രമണക്കേസ് പ്രതിക്കൊപ്പം സുബ്ഹാനി ആയുധ പരിശീലനം നേടിയിരുന്നു. തീവ്രവാദ കേസില്‍ യൂറോപ്യന്‍ അന്വേഷണ സംഘം ഇന്ത്യയിലെത്തുന്നത് ആദ്യമായിട്ടാണ്.2015ലെ പാരീസ് ഭീകരാക്രമണക്കേസില്‍ 130 പേരാണ് കൊല്ലപ്പെട്ടത്. അന്വേഷണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമാകും സംഘം ഇന്ത്യയില്‍ തങ്ങുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടാന്‍ കണ്ണൂര്‍ കനകമലയില്‍ രഹസ്യയോഗം ചേര്‍ന്ന കേസിലാണ് സുബ്ഹാനി അറസ്റ്റിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *