തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ ഉപവാസ സമരം നാലാം ദിവസത്തിലേക്ക് കടന്നു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണം, കെ സുരേന്ദ്രനെതിരായ കള്ള കേസുകള്‍ പിന്‍വലിക്കണം, ഭക്തരെ അടിച്ചമര്‍ത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിത കാല ഉപവാസ സമരം.
അതേസമയം എ.എന്‍.രാധാകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ ഇന്ന് സമരപ്പന്തലില്‍ എത്തി.കൂടുതൽ ദേശിയ നേതാക്കൾ ഇവിടേക്ക് എത്തുമെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *