ജയലളിതയായി മലയാളി താരം നിത്യ മേനോൻ; ‘അയേണ്‍ ലേഡി’ യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായിക പ്രിയദര്‍ശിനി ഒരുക്കുന്ന ‘അയേണ്‍ ലേഡി’ യുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു. മലയാളി താരം നിത്യ മേനോനാണ് ജയലളിതയായി വെള്ളിത്തിരയിലെത്തുന്നത്.  ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ നിത്യയുടെയും ജയലളിതയുടേയും അസാമാന്യ രൂപസാദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ചര്‍ച്ചയായിരിക്കുന്നത്. വെളുത്ത സാരിയും കറുത്ത വട്ടപ്പൊട്ടുമിട്ട് ജയലളിതയെ ഓർമ്മപ്പെടുത്തും വിധമുള്ളതാണ് ചിത്രത്തിന് വേണ്ടിയുള്ള നിത്യയുടെ ഫസ്റ്റ്ലുക്ക്. ജയലളിതയുടെ രണ്ടാം ചരമവാര്‍ഷികത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുന്നത്.സംവിധായകൻ മിഷ്കിന്റെ അസോഷ്യേറ്റായിരുന്ന പ്രിയദര്‍ശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയദര്‍ശിനിയുടെ ആദ്യ സ്വതന്ത്ര സംരംഭമാണ് ചിത്രം.

Leave a Reply

Your email address will not be published. Required fields are marked *