മലാക്കയിൽ വീടുകത്തി രണ്ടുകുട്ടികൾ വെന്തുമരിച്ച സംഭവത്തിൽ വ്യക്തമായ നിഗമനത്തിൽ എത്താൻ സാധിക്കാതെ അന്വേഷണ സംഘം, പലതരം റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തീപിടിത്തത്തിന്റെ കാരണം ഇപ്പോഴും വ്യക്തമല്ല, കഴിഞ്ഞ രാത്രി 10.45 ഓടേയാണ് അപകടം നടന്നത്,ഡാൻ്റേഴ്സിന് വണ്ടി കച്ചവടമാണ് ജോലി. എല്ലാ ദിവസവും വീട്ടിൽ ഉണ്ടാകാറില്ല. കഴിഞ്ഞ ദിവസം വീട്ടിലുണ്ടായിരുന്നു.തീപിടിത്തം ഉണ്ടാകുമ്പോൾ കുട്ടികളുടെ അച്ഛൻ പുറത്തു കാർ കഴുകുകയായിരുന്നു,ഭാര്യ ബിന്ദു മകൾ സെലസ്മിയയും കൂടെ വീട്ടിന്റെ മുൻ വശത്തു ഉണ്ടായിരുന്നു എന്നാണ് പറയുന്നത്,പെട്ടന്ന് വീടിനുള്ളിൽ നിന്ന് സ്ഫോടനം കേട്ടെന്നും നോക്കിയപ്പോൾ രണ്ടു കുട്ടികൾ ഉറങ്ങിക്കിടന്ന മുറിയിൽ തീ ആളിക്കത്തുന്നത്ന്നതാണ് കണ്ടതെന്നും ഉടൻ തന്നെ മോട്ടോർ അടിച്ച് വെള്ളം കൊണ്ട് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിഫലമായി.എന്നും ഇവർ പറഞ്ഞു.നാട്ടുകാർ സ്ഥലത്തെത്തി അഗ്നിശമന സേനയിലും,വടക്കാഞ്ചേരി പോലീസിനേയും വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, കുട്ടികളെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. വൈദ്യുതി ഷോർട്ട് സർക്യൂട്ടു തന്നേയാണ് പ്രാഥമിക നിഗമനം ഉണ്ടായിരുന്നത്.എന്നാൽ ഇപ്പോഴും ഇതിൽ സ്ഥിതികരണം ഉണ്ടായിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *