ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷക സമിതിക്കെതിരായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. കൂടാതെ ഹൈക്കോടതിയിലെ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് ഉടന്‍ മാറ്റില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കേസുകളിൽ ഉടന്‍ വാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അപേക്ഷിച്ചിരുന്നു. ഇതാണ് സുപ്രീം കോടതി നിരാകരിച്ചത്.

ഹൈക്കോടതി നിരീക്ഷണ സമിതിയെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന ആവശ്യമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ഇതുപോലൊരു സമിതി ശബരിമലയില്‍ പ്രായോഗികമല്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. നിരീക്ഷിക്കാന്‍ വേണമെങ്കില്‍ സുപ്രീം കോടതിക്ക് സമാനമായ സമിതിയെ നിയോഗിക്കാമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു

Leave a Reply

Your email address will not be published. Required fields are marked *