ശബരിമല പ്രക്ഷോഭം യുകെയിലും യു എസിലും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലും സജീവമാകുന്നു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ മലയാളികളായ അയ്യപ്പ ഭക്തന്മാരുടെ നേതൃത്വത്തിൽ മാത്രം നടന്നിരുന്ന പ്രക്ഷോഭമാണ് ഇപ്പോൾ വിദേശ രാജ്യങ്ങളിലും ഉണ്ടാവുന്നത്. ഇതിന്റെ കാരണം ബിബിസിയിലെ ഒരു വ്യാജ വാർത്തയാണ്. രെഹ്ന ഫാത്തിമയെ ജയിലിലാക്കിയത് തുട കാണിച്ചുള്ള ഉടുപ്പിട്ടിട്ടാണെന്നുള്ള രീതിയിലാണ് വ്യാജ വാർത്ത ബിബിസി നൽകിയത്.എന്നാൽ രെഹ്ന ഫാത്തിമ ശബരിമലയിലെ അയ്യപ്പ ഭക്തന്മാരെയും അയ്യപ്പനെ തന്നെയും അവഹേളിച്ചു പോസ്റ്റിട്ടതിനോ മത വികാരം വ്രണപ്പെടുത്തിയതിനോ അറസ്റ്റിലായി എന്ന യാതൊരു സൂചനയും വാർത്തയിൽ നൽകിയതുമില്ല. ഇതോടെയാണ് വിദേശ രാജ്യങ്ങളിലെ അയ്യപ്പ ഭക്തന്മാർ പ്രക്ഷോഭം ഏറ്റെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *