വടക്കാഞ്ചേരി: ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ പി സി സി പുന:സംഘടിപ്പിക്കുമെന്ന് കെ പി സി സി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ., തൃശ്ശൂർ ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു . എൽ ഡി എഫിൻ്റെ വനിതാ മതിലിനെ രാഷ്ട്രീയമായും ആവശ്യമെങ്കിൽ നിയമപരമായും നേരിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ്സ് പാർട്ടിയെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണ്.ഇതിനെ നേരിടാൻ പാർട്ടിക്ക് കരുത്തുറ്റ നേതൃത്വം വേണം. ഇത് മുന്നിൽ കണ്ടാണ് പാർട്ടിയിൽ പുന:സംഘടന അനിവാര്യമായത്. വനിതാ മതിലിനായി ഭരണനിർവ്വഹണ സംവിധാനങ്ങളേയടക്കം സർക്കാർ ദുരുപയോഗം ചെയ്യുകയാണ്.ഇതിനെ രാഷ്ട്രീയമായി ആവശ്യമെങ്കിൽ നിയമപരമായും നേരിടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. റാഫേൽ മുൻ നിർത്തി കേന്ദ്ര സർക്കാരിനെതിരായ സമര പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. ഡി സി സി പ്രസിഡൻ്റ് . ടി.എൻ പ്രതാപൻ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
2018-12-16

