പെര്‍ത്ത്: ഓസ്‌ട്രേലിയയുടെ ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കുന്ന പ്രകടനമാണ് രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കാഴ്ച്ച വെക്കുന്നത് പ്രത്യേകിച്ച് ജസ്പ്രീത് ബുംറ. തന്റെ വേഗം കൊണ്ടും ബൗണ്‍സ് കൊണ്ടുമായിരുന്നു ബുംറ എല്ലാവരേയും ഞെട്ടിച്ചത്.ബുംറയുടെ വേഗം പേസ് ഇതിഹാസം ജെഫ് തോംസണെ ഓര്‍മിപ്പിക്കുന്നതാണെന്ന് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെഴുതി കാരണം മാറ്റുന്നുമല്ല.ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സിലെ 51-ാം ഓവറിലായിരുന്നു ഇത്. ഈ ഓവറിലെ അവാസന പന്ത് ഒരു ബൗണ്‍സറായിരുന്നു. ഇത് ഹെല്‍മറ്റില്‍ കൊണ്ടതോടെ ഹാരിസ് ഗ്രൗണ്ടില്‍ വീണു..ഉടനത്തന്നെ ഓസീസിന്റെ വൈദ്യസംഘമെത്തി ഹാരിസിനെ പരിശോധിച്ചു. ഹെല്‍മറ്റുള്ളതിനാല്‍ താരം പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു എന്നാൽ ഹെൽമെറ്റ് തകർന്നിരുന്നു..
2018-12-17
