ശബരിമല വനിതാ പ്രവേശനം, വനിതാ മതില്‍ എന്നീ വിവാദ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ തള്ളിയ എന്‍എസ്എസ് സെക്രട്ടറി സുകുമാരന്‍ നായരുടെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശബരിമലയിലെ എൻ എസ് എസ് നിലപാട് വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകി. തുടർന്നും വിശ്വാസികൾക്ക് ഒപ്പം നിൽക്കുന്നവരെ പിന്തുണയ്ക്കുമെന്ന പ്രസ്താവന ശുഭപ്രതീക്ഷ നല്‍കുന്നുണ്ട്. ശബരിമലയുടെ പേര് പറഞ്ഞാൽ വനിതാ മതിൽ പൊളിയുമെന്നതിനാലാണ് കോടിയേരി ബാലകൃഷ്ണന്‍ നിലപാട് മാറ്റിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
2018-12-17
