പാര്‍ട്ടി വനിതാ പ്രവര്‍ത്തകയുടെ പരാതിയില്‍ സി പി എം പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറുമാസത്തേക്ക് സസ്‌പെന്റ് ചെയ്യപ്പെട്ടിരിക്കുന്ന പി.കെ ശശി എം.എല്‍.എക്കെതിരെ പൊലീസ് അന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈകോടതിയില്‍ ഹര്‍ജി എത്തി. പാലക്കാട് എഴുവന്തല സ്വദേശി ടി. എസ് കൃഷ്ണകുമാറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലെ പീഡനങ്ങളില്‍ നിന്ന് സംരക്ഷണം ഉറപ്പാക്കാനുള്ള നിയമമുണ്ട്. ഈ നിയമത്തിന്റെ പരിധിയില്‍ വരുന്ന യുവതിയുടെ പരാതിയില്‍ ക്രമിനല്‍ നടപടി ക്രമം അനുസരിച്ചുള്ള നടപടി വേണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *