വനിതാ മതിലിന്റെ പേരില്‍ എന്‍എസ്‌എസിനെ വിമര്‍ശിച്ച കോടിയേരി ബാലകൃഷ്ണന് ചുട്ടമറുപടിയുമായി ജി സുകുമാരന്‍ നായര്‍ രംഗത്ത്. മറ്റാരുടേയും തൊഴുത്തില്‍ ഒതുങ്ങുന്നതല്ല എന്‍എസ്‌എസ്. എന്‍.എസ്.എസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും നിരീശ്വര വാദത്തിന് എതിരാണെന്നും സുകുമാരന്‍ നായര്‍ തുറന്നടിച്ചു.

കോടിയേരിയുടെ പരാമര്‍ശം എന്‍എസ്‌എസിനെ കുറിച്ചുള്ള അജ്ഞത. എന്‍എസ്.എസിനെ തൊഴുത്തില്‍ കെട്ടാന്‍ ശ്രമിച്ചവര്‍ നിരാശരായ ചരിത്രമാണ് ഉള്ളത്.എന്‍.എസ്.എസ് ആര്‍എസ്‌എസ് പാളയത്തിലെത്തും എന്ന് പറയുന്നത് കോടിയേരിയുടെ അജ്ഞത മൂലമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *