തൃശ്ശൂര്‍-എറണാകുളം പാതയില്‍ തടസ്സപ്പെട്ട റെയില്‍ ഗതാഗതം പുനസ്ഥാപിച്ചു. എഞ്ചിന്‍ തകരാറിനെത്തുടര്‍ന്നും വൈദ്യുതി കമ്പി പൊട്ടിവീണതിനെത്തുടര്‍ന്നുമാണ് തൃശ്ശൂര്‍-എറണാകുളം പാതയില്‍ ഇരു ദിശകളിലേക്കുമുള്ള ഗതാഗതം രണ്ടു മണിക്കൂറോളെം സ്തംഭിച്ചത്. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് ചൊവ്വരയില്‍ കേടായത്. ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ ഭാഗത്തേക്കുള്ള ഗതാഗതം തടസ്സപ്പെടുകയായിരുന്നു. ഇതോടൊപ്പം തന്നെ അങ്കമാലി സ്റ്റേഷനില്‍ എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലെ വൈദ്യുത ലൈനും പൊട്ടിവീണു. ഇതോടെ ഇരു വശത്തേക്കുമുള്ള ഗതാഗതവും തടസ്സപെട്ടു .ട്രെയിനുകള്‍ പിടിച്ചിട്ടതോടെ ആയിരക്കണക്കിന് യാത്രക്കാര്‍ സ്റ്റേഷനുകളില്‍ കുടുങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *