കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മിന്നല്‍ പണിമുടക്ക് നടത്തി ചുമട്ടുതൊഴിലാളികള്‍. വേതന വര്‍ധനവ് ആവശ്യപ്പെട്ടാണ് മിന്നല്‍ പണിമുടക്കുമായി തൊഴിലാളികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ വിമാനങ്ങളില്‍ നിന്നുള്ള ലഗേജ് നീക്കം തടസപ്പെട്ടു. കൂടാതെ വിമാനങ്ങള്‍ അനിശ്ചിതമായി വൈകുകയാണ്. ആയിരത്തിലധികം യാത്രക്കാരാണ് വിമാനങ്ങളില്‍ നിന്ന് സാധനങ്ങള്‍ പുറത്തിറക്കാന്‍ കഴിയാതെ വലഞ്ഞിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *