വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. ജയറാമിനൊപ്പമാണ് താരം മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. സനില്‍ കളത്തില്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ടെറ്റില്‍ ലോഞ്ച് ബുധനാഴ്ചയാണ്. സിനിമയുടെ പേര് ജയറാമിന്റെയും സേതുപതിയുടെയും ഫെയ്‌സ്ബുക്ക് പേജിലൂടെ വൈകീട്ട് ആറ് മണിക്ക് പങ്കുവയ്ക്കും.സത്യം മൂവീസിന്റെ ബാനറില്‍ പ്രേംചന്ദ്രന്‍ എം.ജിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കും.
2018-12-20
