ഹൈക്കോടതി വിധിയുടെ ബലത്തില്‍ പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് റമ്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞു;കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ സംഘർഷം

കൊച്ചി: കോതമംഗലം മാർത്തോമ ചെറിയ പള്ളിയിൽ സംഘർഷം. ഹൈക്കോടതി വിധിയുടെ ബലത്തില്‍, പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് റമ്പാനെ പ്രതിഷേധക്കാര്‍ തടഞ്ഞു. യാക്കോബായ വിഭാഗക്കാരാണ് തടഞ്ഞത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നുണ്ടെങ്കിലും പ്രതിഷേധം തുടരുകയാണ് .പള്ളിയില്‍ ഓർത്തഡോക്സ് വിഭാഗത്തിന് വിശ്വാസാചാരങ്ങൾ നടത്തുന്നതിന് അനുമതി നല്‍കി കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വിധി നടപ്പിലാക്കാന്‍ ഓർത്തഡോക് വൈദികൻ തോമസ് പോള്‍ റബ്ബാന്‍ പള്ളിയിലെത്തിയത് പ്രതിഷേധത്തിന് ഇടയാക്കുകയായിരുന്നു.വലിയ തോതില്‍ വിശ്വാസികള്‍ സംഘടിച്ചതോടെ പൊലീസിന് നിയന്ത്രിക്കാന്‍ പറ്റാത്ത വിധത്തിലേക്ക് കാര്യങ്ങള്‍ മാറുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *