വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് എൻ.എസ്സ്.എസ്സ് യൂണിയൻ്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ലിങ്കേജ് ലോൺ വിതരണ മേള നടന്നു.തലപ്പിള്ളി താലൂക്ക് എൻ.എസ്സ്. എസ്സ്.യൂണിയൻ ഓഫീസ് ഹാളിൽ വച്ച് യൂണിയൻപ്രസിഡൻ്റ് .. അഡ്വ.ഹൃഷികേശ് ഉദ്ഘാടനം ചെയ്തു.. പതിമൂന്ന് സംഘങ്ങൾക്കായി 76 ലക്ഷം രൂപയാണ് വായ്പാമേളയിൽ വിതരണം ചെയ്തത്. വൈസ് പ്രസിഡൻ്റ് കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. വായ്പയെ സംബന്ധിച്ചുള്ള കാര്യങ്ങളേക്കുറിച്ച് ധനലക്ഷ്മി’ ബാങ്ക് റീജണൽ ഹെഡ്’ രാജൻ സ്ലീബ സംഘാംഗങ്ങൾക്ക് വിശദീകരിച്ചു നൽകി.ധനലക്ഷ്മി ബാങ്ക് കുമരനെല്ലൂർ ബ്രാഞ്ച് മാനേജർ .. സ്നേഹ, ശരത്ത്, ജോമി, യൂണിയൻ സെക്രട്ടറി.എസ്സ്.ശ്രീകുമാർ ,ഭരണ സമിതി അംഗങ്ങൾ, വനിതാ യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *