മഞ്ചേരി : ചെരണി എളങ്കൂര്‍ റോഡില്‍ വര്‍ക്ക്ഷോപ്പില്‍ നിര്‍ത്തിയിട്ട ഓട്ടോയില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി വട്ടപ്പാറ പൂളക്കുന്നന്‍ നിയാസ് ബാബു(44), മേലാക്കം ക്വോട്ടേഴ്സില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി റിയാസ്(33) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. നിരവധി കഞ്ചാവ് കേസിലെ പ്രതികളാണിവര്‍. രാവിലെ11 മണി യോടെയാണ് സമീപവാസികള്‍ മൃതദേഹം കണ്ടത്. ഒരാളുടെ മൃതദേഹം ഓട്ടോയുടെ മുന്‍സീറ്റിലും രണ്ടാമന്റേത് പുറകിലെ സീറ്റിലുമാണ്. ഓട്ടോയില്‍ നിന്ന് മയക്ക്മരുന്നിന് ഉപയോഗിക്കുന്ന സിറിഞ്ച് കണ്ടെത്തി.
മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണകാരണമെന്ന് പൊലീസ് സംശയിക്കുന്നു.മലപ്പുറത്ത് നിന്ന് ഫോറന്‍സിക് വിദഗ്ദ്ധരെത്തി പരിശോധന നടത്തി. മഞ്ചേരി സിഐ എന്‍ ബി ഷൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.
2018-12-20
