വടക്കാഞ്ചേരി: നവീകരിച്ച ഓട്ടുപാറ ബസ്സ്സ്റ്റാന്റ് യാത്രക്കാർക്ക് തുറന്നു കൊടുത്തു, ലളിതമായ ചടങ്ങിൽ നൂറുകണക്കിനു ജനങ്ങളെ സാക്ഷിയാക്കി നഗരസഭ വൈസ്ചെയർമാൻ എം ആർ.അനൂപ്കിഷോർ ഉദ്ഘാടനം നിർവ്വഹിച്ചു. ഏറെ കാലമായിതകർന്നു കിടന്നിരുന്ന ബസ്സ് സ്റ്റാന്റ് 20.5 ലക്ഷരൂപ ചിലവഴിച്ചാണ് നഗരസഭ നവീകരിച്ചത്. ബസ്സ്സ്റ്റാന്റിനോടനുബന്ധിച്ച്‌ കംഫർട്ട് സ്റ്റേഷന്റെ നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്. മുൻ രാജ്യസഭാഅംഗം സി.പി.നാരായണൻ അനുവദിച്ച 17 ലക്ഷം രൂപ ഉപയോഗിച്ചാണ് കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ നഗരസഭസ്ഥിരംസമിതി അധ്യക്ഷന്മാരായ എം.ആർ.സോമനാരായണൻ, എൻ.കെ.പ്രമോദ്കുമാർ, ലൈലനസീർ, നരസഭ കൗൺസിലർമാരായ ,പ്രസീത സുകുമാരൻ,ഷജിനിരാജൻ, ലിസ്സി പ്രസാദ്, എ.എസ്.സുരേന്ദ്രൻ, വി.പി.മധു, മുൻ പഞ്ചായത്ത് മെംബർ എ.എൻ.അനിൽകുമാർ തുടങ്ങിയവർപങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *