നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടി. നാഷണല്‍ ഹെറാള്‍ഡ് കെട്ടിടം ഒഴിയാന്‍ ദില്ലി ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കെട്ടിടം രണ്ടാഴ്ചയ്ക്കകം ഒഴിയണമെന്ന് കോടതി പറഞ്ഞു. കെട്ടിടം ഒഴിയാന്‍ കേന്ദ്ര നഗരവികസന മന്ത്രാലയം നോട്ടീസ് നല്‍കിയിരുന്നു.

ഇതിനെതിരായ അസോസിയേറ്റ് ജേണൽസി ന്‍റെ ഹര്‍ജി കോടതി തളളുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും മാതാവ് സോണിയാ ഗാന്ധിയ്ക്കും എതിരായ നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് നികുതി റിട്ടേണ്‍ പുന:പരിശോധിക്കാന്‍ ആദായനികുതി വകുപ്പിന് സുപ്രീം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *