വടക്കാഞ്ചേരി: ഇന്ത്യയിൽ ലീഡർ എന്ന പേരിൽ അറിയപ്പെടുന്ന ഒരേയൊരു നേതാവായുള്ള ‘കോൺഗ്രസ്സ് പ്രസ്ഥാനത്തിൻ്റെ കരുത്തായി ഒരു വടവൃക്ഷം പോലെ നിറഞ്ഞു നിന്നിരുന്ന കെ.കരുണാകരൻ്റെ എട്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ചരമവാർഷിക ദിനാചരണം നടന്നു. കെ.എസ്സ്.നാരായണൻ നമ്പൂതിരി സ്മാരക ബ്ലോക്ക്കോൺഗ്രസ്സ് കമ്മറ്റി ഹാളിൽ വച്ച് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ..ജി ജോ കുര്യൻ ഛായാചിത്രത്തിനു മുന്നിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് പുഷ്പാർച്ചനയും, സർവ്വ മത പ്രാർത്ഥനയും നടന്നു. ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി ഭാരവാഹികളായ എ.എസ്സ്.ഹംസ, സുരേഷ് പാറയിൽ, സി.ആർ.രാധാകൃഷ്ണൻ ,സി.വിജയൻ, ജയൻ മംഗലം, ബാബുരാജ് കണ്ടേരി, ശശിമംഗലം, നാസർ മങ്കര ,നഗരസഭാ കൗൺസിലർമാരായ. പ്രിൻസ് ചിറയത്ത്, എം.എച്ച്.ഷാനവാസ്, ജനാർദ്ദനൻ, ഒ.ആർ.രാമചന്ദ്രൻ ,സി.വി. ജോസ്, പി.കെ.ജോയ്, കെ.എം.കുഞ്ഞു മുനമ്മദ്, രാജഗോപാൽ, സുഖു, എ.പുഷ്പാഠഗദൻ, അയ്യപ്പൻ തുടങ്ങിയവർ പങ്കെടുത്തു
2018-12-23
