യുവതി പ്രവേശനം നടപ്പാക്കനെത്തിയ മനിതി സംഘാഗങ്ങള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി, പൊലീസ് വലിയ സുരക്ഷയാണ് യുവതികള്‍ക്കൊരുക്കിയത്,എന്നാൽ യുവതികള്‍ മല കയറുന്നതു കണ്ടതോടെ അയ്യപ്പന്മാര്‍ യുവതികളുടെ അടുത്തേക്ക് ഓടിയടുത്തു. ആയിരക്കണക്കിന് അയ്യപ്പന്മാരെ തടയാന്‍ പൊലീസിനും കഴിഞ്ഞില്ല. ഭീതിയുണ്ടാക്കുന്ന തരത്തിലായിരുന്നു വിശ്വാസികള്‍ പ്രകോപനത്തോടെ എത്തിയത്. ഇതോടെ യുവതികള്‍ ഭയന്നു. മല കയറിയവര്‍ ജീവനും കൊണ്ട് തിരിച്ചോടി. അതിവേഗം പമ്പ ഗണപതി കോവിലിന് അടുത്തുള്ള ഗാര്‍ഡ് റൂമില്‍ ഓടികയറി. പൊലീസിന് അവിടേയും സുരക്ഷയൊരുക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കി. ഇതോടെ പൊലീസ് മനിതിക്കാരെ പമ്പയിലെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *