ഗുവാഹത്തി: രാജ്യത്തെ ഏറ്റവും നീളം കൂടിയ റെയില്‍-റോഡ് പാലം ബോഗിബീല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും. . മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിടെ ജന്മദിനത്തിലാണ് പാലത്തിന്റെ ഉത്ഘാടനം നടക്കുന്നത്. ബ്രഹ്മപുത്ര നദിക്ക് കുറുകേ അസമിലെ ധേമാജി, ദീബ്രുഗഡ് ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തിന് 4.94 കിലോമീറ്റര്‍ നീളമാണുള്ളത്. വടക്കുകിഴക്കന്‍ മേഖലയിലെ യാത്രാക്ലേശം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പാലം നിര്‍മ്മിക്കുന്നതെങ്കിലും ചൈനീസ്‌ അതിര്‍ത്തിയിലെ സൈനികനീക്കം വേഗത്തിലാക്കുകയെന്ന ഉദ്ദേശമാണ് ഇതിനു പിന്നില്‍ . അരുണാചല്‍പ്രദേശില്‍ നിന്ന് അസമിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ലഘൂകരിക്കാന്‍ മേല്‍പ്പാലം ഉപകരിക്കും

Leave a Reply

Your email address will not be published. Required fields are marked *