ശബരിമലയിലെ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് ദര്‍ശനം നടത്താനെത്തിയ ‘മനിതി’ എന്ന സംഘടനയിലെ യുവതികള്‍ ഹൈന്ദവരെ വെറുക്കുന്ന നക്‌സല്‍വാദികളാണെന്ന് ബി.ജെ.പിയുടെ രാജ്യസഭ എം.പി സുബ്രഹ്മണ്യന്‍ സ്വാമി ആരോപിച്ചു. ഇവര്‍ക്ക് പിന്തുണ നല്‍കുന്നതും ഇവരെ ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നതും നക്സല്‍ ചിന്താഗതിയുള്ളവരാണെന്നും സുബ്രമണ്യന്‍ സ്വാമി പറഞ്ഞു. നക്‌സല്‍ ചിന്താഗതിയുള്ള ഇവര്‍ക്കെതിരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *