ശബരിമല: ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് സ്വദേശികളായ ബിന്ദുവിനും കനകദുര്‍ഗയ്ക്കുമെതിരെ ശക്തമായ പ്രതിഷേധമാണ് ചന്ദ്രാനന്തം റോഡില്‍ നടക്കുന്നത്. ചന്ദ്രാനന്തം റോഡ് മുതല്‍ നടപ്പന്തല്‍വരെ പ്രതിഷേധക്കാര്‍ കുത്തിയിരിക്കുകയാണ്. പല പ്രതിഷേധക്കാരും റോഡിനിരുവശത്തുമുണ്ടായിരുന്ന വസ്തുക്കള്‍ റോഡിലിട്ട് തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. സന്നിധാനത്ത് ദ്രുതകര്‍മ്മ സേനയെ വിന്യസിക്കുകയാണ് പൊലീസ്. കനത്ത സുരക്ഷയില്‍ യുവതികള്‍ സന്നിധാനത്തേക്ക് യാത്ര തുടരുകയാണ്.
2018-12-24

