ഭീകരതയും നക്സലിസത്തിനുമെതിരെ പോരാടാന്‍ സൈനികര്‍ എപ്പോഴും സന്നദ്ധതരായിരിക്കണം;അമ്മയെയും മാതൃരാജ്യത്തെയും സ്നേഹിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്നും കരസേനാമേധാവി

ജയ്പൂര്‍: അമ്മയെയും മാതൃരാജ്യത്തെയും സംരക്ഷിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കുമെന്ന പ്രസ്താവനയുമായി കരസേന മേധാവി ബിപിന്‍ റാവത്ത്. അമ്മയെയും മാതൃരാജ്യത്തെയും സേവിക്കുന്നത് ഒരുപോലെയാണെന്നും എല്ലാവര്‍ക്കും അവരെ സേവിക്കാനുള്ള ഭാഗ്യമുണ്ടാകില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. അബു റോഡിലെ ബ്രഹ്മകുമാരീസ് ആത്മീയ സംഘടന സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമ്മയെയും മാതൃരാജ്യത്തെയും സ്നേഹിക്കുന്നവര്‍ക്ക് സ്വര്‍ഗം ലഭിക്കും. ഭീകരതയും നക്സലിസത്തിനുമെതിരെ പോരാടാന്‍ സൈനികര്‍ എപ്പോഴും സന്നദ്ധതരായിരിക്കണമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *