വനിതാ മതിലിനെതിരെ രൂക്ഷ വിമർശനവുമായി ശിവഗിരി മഠം. മനുഷ്യരെ നന്നാക്കാനല്ല വനിതാ മതിലെന്ന് ശിവഗിരി മഠം പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരിയിലേക്ക് തീർത്ഥാടകർ വരാൻ അനുവദിച്ചില്ല. ശിവഗിരി ശുഷ്‍കമാക്കിയപ്പോൾ ഇവരുടെ അന്തരംഗം സന്തോഷിച്ചിട്ടുണ്ടാകും.ജനുവരി ഒന്ന് തന്നെ ഇതിനായി തെരഞ്ഞെടുത്തത് അതുകൊണ്ടാണ്. ഇവരുടെ തെറ്റുകൾക്ക് ഗുരുദേവൻ മാപ്പ് നൽകട്ടെയെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ സമാപന ദിനമാണ് ഇന്ന്.

Leave a Reply

Your email address will not be published. Required fields are marked *