വനിതാ മതിലിന്റെ പ്രചാരണത്തിനായി ഹെൽമറ്റ് ധരിക്കാതെ സ്ക്കൂട്ടർ ഓടിച്ചതിന് യു. പ്രതിഭ എം എൽ എ യ്ക്കെതിരെ കേസ്.പ്രതിഭ ഉൾപ്പെടെ റാലിയിൽ പങ്കെടുത്ത സ്ത്രീകളാരും ഹെൽമറ്റ് ധരിച്ചിരുന്നില്ല.ഇതിന്റെ പേരിൽ കേസ് എടുക്കാൻ പൊലീസ് ആദ്യം തയ്യാറായിരുന്നില്ല.
എന്നാൽ റാലിയുടെ ചിത്രങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.തുടർന്ന് 100 രൂപ പിഴ ചുമത്തി.കായംകുളം പൊലീസ് സ്റ്റേഷനിലെത്തിയാണ് എം എൽ എ പിഴ അടച്ചത്.ഇന്നലെയാണ് വനിത മതിലിന്റെ പ്രചാരണാർത്ഥം സ്ക്കൂട്ടർ റാലി സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *