ശബരിമലയിലെത്തിയ യുവതികള്‍ക്ക് തിരികെ വീടുകളിലെത്താനാവാതെ കുടുങ്ങിയിരിക്കുകയാണ്,മല കേറാൻ സഹായിച്ചവരെയും ഇപ്പോൾ കാണുന്നില്ലാത്ര്,പ്രത്യാഘാതം കണക്കിലെടുത്ത് ഉടന്‍ വീട്ടിലേക്കില്ലെന്ന് ബിന്ദുവിന്‍റെ ഭര്‍ത്താവ് കെ വി ഹരിഹരന്‍ വ്യക്തമാക്കിയിരുന്നു, മകളെ ബന്ധുക്കളെ ഏല്‍പിച്ചിരിക്കുകയാണ്. സന്നിധാനത്തേക്കുള്ള യാത്രയില്‍ ഭര്‍ത്താവ് ഹരിഹരനും ബിന്ദുവിനൊപ്പം ഒപ്പമുണ്ടായിരുന്നു. കൊയിലാണ്ടിയിലേക്ക് ഇന്നലെ മടങ്ങാന്‍ നിശ്ചയിച്ച ഹരിഹരന്‍ പ്രതിഷേധം കണക്കിലെടുത്ത് പിന്‍വാങ്ങി., കൊയിലാണ്ടിയിലെ വീട് പോലീസ് കാവലിലാണ്. മലപ്പുറം അങ്ങാടിപ്പുറത്തെ കനകദുര്‍ഗയുടെ വീട്ടില്‍ നിന്ന് ഭര‍്‍ത്താവ് കൃഷ്ണനുണ്ണിയും മക്കളും മാറി നില്‍ക്കുകയാണ്. ഇവരുടെ വീടും പോലീസ് സംരക്ഷണയിലാണ്.
2019-01-03

