ശബരിമലയിലെ ആചാരങ്ങളെയും,വിശ്വാസങ്ങക്കെയും തകർക്കാൻ ശ്രമിക്കുന്ന പിണറായി സർക്കാരിനെതിരെ ജനരോഷം ശക്തം. ഭക്തരുടെ വിശ്വാസങ്ങൾ സംരക്ഷിക്കാൻ കഴിയാത്ത ദേവസ്വം ബോർഡിനെതിരെയും പ്രതിഷേധം ശക്തമാണ്.മഞ്ചേരി എട്ടിയാട്ട് അയ്യപ്പക്ഷേത്രം ഭക്തർ പിടിച്ചെടുത്തു.വഴിപാട് കൗണ്ടറുകൾ പൂട്ടി.ദേവസ്വം ബോർഡ് ജീവനക്കാരെ പുറത്താക്കി.മലബാർ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രമാണിത്.ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന ദേവസ്വം ബോര്‍ഡിനും സംസ്ഥാന സര്‍ക്കാരിനും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ നിന്നുള്ള വരുമാനം നൽകില്ലെന്നും ഭക്തർ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *