പിണറായി വിജയന്‍റെ ഭരണത്തില്‍ സംസ്ഥാനത്ത് സമാധാനമായി പ്രതിഷേധിക്കാന്‍ പോലുമുള്ള അവകാശം നിഷേധിക്കപ്പെടുന്നുവെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്‍റ് ബിന്ദു കൃഷ്ണ. മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഇടിച്ചുകയറ്റി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ബിന്ദു കൃഷ്ണ. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. ബിന്ദു കൃഷ്ണയുടെ ഭര്‍ത്താവും പരിക്കേറ്റ്ചികിത്സയിലാണ്. സംസ്ഥാന ഭരണം ഏറ്റവും മോശപ്പെട്ട അവസ്ഥയിലാണെന്നും മുഖ്യമന്ത്രിയുടെ വാഹനം കാണുമ്പോള്‍ ജനങ്ങള്‍ ഭീതിയോടെ ഓടിയൊളിക്കേണ്ട ഗതികേടിലാണെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *