നടനും സംവിധായകനുമായ സൗബിന്‍ സാഹിർ അറസ്റ്റിൽ ,തെറ്റായ സ്ഥലത്ത് കാര്‍ പാർക്ക് ചെയ്യുകയും കാര് മാറ്റിയിടാൻ പറഞ്ഞപ്പോൾ സെക്യൂരിറ്റിയെ കയ്യേറ്റം ചെയ്തു എന്നതുമാണ് കേസ്,കൊച്ചി തേവരയിലെ ചാക്കോളാസ് ഫ്ളാറ്റിന് മുന്നില്‍ സൗബിന്‍ കാര്‍ പാര്‍ക്ക് ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് വാക്കേറ്റവും കയ്യാങ്കളിയും നടന്നത് .മര്‍ദനമേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ കൊച്ചി സൗത്ത് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതി പരിശോധിച്ച പൊലീസ് സംഭവം ബോധ്യമായശേഷം സൗബിനെതിരെ കേസ് ചാര്‍ജ് ചെയ്യുകയായിരുന്നു. എഫ്‌ഐആര്‍ ഇട്ടശേഷം സൗബിനെ അറസ്റ്റ് ചെയ്തു. അതിനു ശേഷം ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *