കോഴിക്കോട്: ഈ മാസം 8,9 തിയതികളില്‍ നടക്കുന്ന ദേശീയപണിമുടക്കില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ദേശീയ പണിമുടക്കിനെ അനുകൂലിക്കുന്നുണ്ടെങ്കിലും കടകള്‍ തുറക്കുമെന്നും അവര്‍ അറിയിച്ചു.

ഇന്നലത്തെ ഹര്‍ത്താലില്‍ വ്യാപാരികള്‍ക്ക് 10 കോടിയോളം നഷ്ടമുണ്ടായിട്ടുണ്ടെന്നും 100 കോടി രൂപയുടേതെങ്കിലും വ്യാപാരനഷ്ടവും ഉണ്ടായിട്ടുണ്ടെന്നും ഹര്‍ത്താലിനിടെ വ്യാപാരികള്‍ക്കുണ്ടായ നഷ്ടം പരിഹരിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *