ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലയ്ക്ക് ആഫ്രിക്കന്‍ ഫുട്‌ബോളര്‍ പുരസ്‌കാരം. തുടര്‍ച്ചയായ രണ്ടാം തവണയാണ് സലയുടെ പുരസ്‌കാര നേട്ടം. സെനഗലിന്റെ ലിവര്‍പൂള്‍ താരം സാദിയോ മാനെ, ആഴ്‌സണലിന്റെ ഗാബോണ്‍ സ്‌ട്രൈക്കര്‍ എംറിക് ഔബമയാംഗ് എന്നിവരെ പിന്തള്ളിയാണ് സല പുരസ്‌കാരം സ്വന്തമാക്കിയത്.പുരസ്‌കാരം രണ്ട് വട്ടം നേടാന്‍ കഴിഞ്ഞുവെന്നത് ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് സല പറഞ്ഞു. എന്നെ സംബന്ധിച്ച് ഈ പുരസ്‌കാരം വളരെ വലുതാണ്. കുടുംബത്തോടും ടീം അംഗങ്ങളോടും ഈ അവസരത്തില്‍ നന്ദി പറയുകയാണ്. പുരസ്‌കാരം രാജ്യത്തിന് സമര്‍പ്പിക്കുന്നതായും സല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *