മന്ത്രാലയത്തിലെ വിവിധ വകുപ്പുകളില്‍ 55 വയസ്സ് കഴിഞ്ഞ 3707 പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ഡോ.ബാസല്‍ അല്‍ സബാഹ് വെളിപ്പെടുത്തി. സ്വദേശി വത്ക്കരണ നടപടികളുടെ ഭാഗമായി ഇവരില്‍ ചിലരുമായുള്ള കരാര്‍ പുതുക്കേണ്ടതില്ലെന്നാണ് തീരുമാനം. മറ്റുചിലരുമായുള്ള സേവനം മന്ത്രാലയത്തിന് ആവശ്യമായ സാഹചര്യത്തില്‍ വളരെ കുറച്ച് പ്രവാസികളുമായുള്ള കരാര്‍ പുതുക്കുകയും ചെയ്യും. പാര്‍ലമെന്റില്‍ അബ്ദുല്‍കരീം അല്‍ കന്ദരി എംപിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *