ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം ആദ്യമായി നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് വര്‍മ്മ. വിജയ് ദേവരകൊണ്ടയുടെ ഹിറ്റ് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ഈ സിനിമ. ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. നടിപ്പിന്‍ നായകന്‍ സൂര്യയായിരുന്നു വര്‍മ്മയുടെ ട്രെയിലര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നത്.

പ്രേക്ഷകരെ ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന തരത്തലുളള ആകാംക്ഷ നിറഞ്ഞ രംഗങ്ങളായിരുന്നു വര്‍മ്മയുടെ ട്രെയിലറില്‍ അണിയറപ്രവര്‍ത്തകര്‍ ഉള്‍പ്പെടുത്തിയിരുന്നത്. പ്രശ്‌സത സംവിധായകന്‍ ബാലയാണ് ധ്രുവിന്റെ വര്‍മ്മ സംവിധാനം ചെയ്തിരിക്കുന്നത്.

പുതുമുഖ നടി മേഘ ചൗധരി ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നു. ഈശ്വരി റാവു,റൈസ വില്‍സണ്‍,ആകാശ് പ്രേംകുമാര്‍, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് മെഹ്ത സിനിമ നിര്‍മ്മിച്ചിരിക്കുന്നു.. രാധന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് എം സുകുമാര്‍ ആണ് ഛായാഗ്രഹണം ചെയ്തിരിക്കുന്നത്.ഫെബ്രുവരിയിലാണ് ധ്രുവ് വിക്രമിന്റെ വര്‍മ്മ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *