ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച്‌ വിവിധ രീതിയിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്ന കാമറൂണ്‍ സ്വദേശിയെ മഞ്ചേരി പൊലീസ് ഹൈദരാബാദില്‍ നിന്നും പിടികൂടി,കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശിയായ മൈക്കിള്‍ ബൂന്‍വി ബോന്‍വ (29 വയസ്സ്) എന്നയാളെയാണ് മഞ്ചേരി പൊലീസ് പിടികൂടിയത്.ഇതോടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസില്‍ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ അറസ്റ്റ് ചെയ്യുന്ന പ്രതികളുടെ എണ്ണം എട്ടായി.പ്രതികളില്‍ നിന്നും തട്ടിപ്പിനുപയോഗിക്കുകയായിരുന്ന മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ളവരും, മറ്റ് രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *