കണ്ണൂര്‍ വിമാനത്താവളത്തിന് വന്‍തോതില്‍ സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് നല്‍കിയതു കോഴിക്കോട് എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാൻ സാധ്യതഏറുന്നു
നികുതിയിളവ് നല്‍കിയതോടെ കോഴിക്കോട്ടേക്ക് സര്‍വ്വീസ് നടത്തിയിരുന്ന വിമാനങ്ങള്‍ കൂട്ടത്തോടെ കണ്ണൂരിലേക്ക് സര്‍വ്വീസ് മാറ്റാനുള്ള നീക്കത്തിലാണ്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ധനം നിറയ്ക്കുമ്പോഴുള്ള നികുതി 28 ശതമാനത്തില്‍ നിന്ന് ഒരുശതമാനമായാണ് സര്‍ക്കാര്‍ കുറച്ചത്. നിലവില്‍ സ്‌പൈസ് ജെറ്റിന്റെ സര്‍വ്വീസ് കോഴിക്കോട്ടുനിന്ന് കണ്ണൂരിലേക്ക് മാറ്റിക്കഴിഞ്ഞു. ജെറ്റ് എയര്‍വേയ്‌സും കോഴിക്കോട്ടേക്കുള്ള സര്‍വ്വീസ് നിര്‍ത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പത്തുവര്‍ഷം നീണ്ടകാലത്തേക്ക് നികുതിയിളവ് നല്‍കിയതിന് പിന്നില്‍ വലിയ അഴിമതിയാണെന്ന വിമര്‍ശനം ഉയർന്നു വരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *